Share this Article
News Malayalam 24x7
വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ
Lok Sabha

വഖഫ് നിയമ ഭേദഗതി ബില്‍  ലോക് സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.  വഖഫ് ഭൂമികൾ നിയന്ത്രിക്കാൻ മാത്രാണ് ബില്ലെന്നും ആരാധനാലയങ്ങളെ ബില്ല് ബാധിക്കില്ല. ബില്ല് മുസ്ലീം വിരുദ്ധമല്ല. പ്രതിപക്ഷം നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും വഖഫ് ബോർഡുകളിൽ അമുസ്‍ലിംകൾക്കും അംഗത്വം നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. ബിൽ ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories