Share this Article
News Malayalam 24x7
ദന്ത ചികിത്സയുടെ പേരിൽ തെറ്റായ പരസ്യങ്ങൾ നൽകുന്നതിനെതിരെ പരാതിയുമായി IDA കേരള ഘടകം
IDA Kerala Warns Against Misleading Dental Treatment Advertisements

ദന്തചികിത്സയുടെ പേരിൽ നൽകുന്ന തെറ്റിദ്ധാരണാപരമായ പരസ്യങ്ങൾക്കെതിരെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കേരള ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പരസ്യങ്ങൾ നൽകി ചികിത്സ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കേരള ഡെന്റൽ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലെ ആകർഷക വാഗ്ദാനങ്ങളിൽ വീഴാതെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐ.ഡി.എ. മുന്നറിയിപ്പ് നൽകി. ചികിത്സ ആവശ്യമായവർ ഇത്തരം ചതിക്കുഴികളിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും, അതിനാൽ ഉത്തരവാദിത്തത്തോടെ ചികിത്സ നൽകുന്ന അംഗീകൃത ദന്ത ഡോക്ടർമാരുടെ സേവനം മാത്രമേ തേടാവൂ എന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories