Share this Article
News Malayalam 24x7
അശ്ലീല സന്ദേശങ്ങൾ കണ്ട് ഷോക്കിങായി; യുവരാഷ്ട്രീയനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്നും യുവ മാധ്യമപ്രവ‍ർത്തക
വെബ് ടീം
3 hours 25 Minutes Ago
1 min read
RINI ANN GEORGE

കൊച്ചി: സംസ്ഥാനത്തെ യുവ രാഷ്ട്രീയനേതാവ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടതിനെ പിന്നാലെ ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവ‍ർത്തകയും നടിയുമായ  റിനി ആൻ ജോ‍ർജ്.  'ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.

യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും യുവ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി.

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ആറ്റിറ്റ്യൂഡ് എന്നും റിനി വെളിപ്പെടുത്തി. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോൾ തുറന്നു പറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories