നിപ രോഗികള്‍ക്ക് നല്‍കിയ മരുന്ന് കാലാവധി കഴിഞ്ഞതെന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. 2023, 2024, 2025 വര്‍ഷങ്ങളില്‍ രോഗികള്‍ക്ക് നല്‍കിയ റെംഡിസിവര്‍ മരുന്നിന്റെ കാലവധിയില്‍ സംശയുമണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ മരുന്ന് നല്‍കിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്ന് സ്വീകരിച്ചവരില്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായോ. മരണത്തിന് കാരണമായോ എന്നിവ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അവസാനമായി 03-06-2021-ലാണ് KMSCL കാരുണ്യ വഴി റെംഡിസിവര്‍ വാങ്ങിയത്. ഇപ്രകാരം വാങ്ങി വിതരണം ചെയ്ത മരുന്നിന്റെ എക്‌സ്പയറി ഡേറ്റ് 30-05-2023 ആയിരുന്നു. അവശ്യമരുന്ന് വിഭാഗത്തില്‍പ്പെട്ട നോ ബിഡര്‍ ഇനമായതിനാല്‍ കാരുണ്യ വഴി മാത്രമേ വാങ്ങിയിട്ടുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം റെംഡിസിവര്‍ മരുന്ന് 2023-24 സാമ്പത്തിക വര്‍ഷം 102 വയലും 2024-25 സാമ്പത്തിക വര്‍ഷം 34 വയലും 2025-26 സാമ്പത്തിക വര്‍ഷം 10 വയലും 2026-27 വര്‍ഷം 50 വയലും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷം ഉപയോഗിച്ച 50 വയല്‍ മരുന്ന് 2026 ജൂണ്‍ 12-ന് ബെഹറിനില്‍ നിന്ന് വരുത്തി നിപ രോഗിക്ക് നല്‍കിയതാണ്.