ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചന്നെും റിപ്പോര്‍ട്ട് നല്കാന്‍ സമയം നീട്ടി നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വിചാരണ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നും സന്ദീപ് ഹര്‍ജിയുടെ പകര്‍പ്പ് കൈമാറുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന വന്ദനയെ, ചികില്‍സക്കായി പൊലീസ് ഹാജാരാക്കിയ സന്ദീപ്, കത്രിക എടുത്ത് കുത്തി കൊല്ലുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വന്ദനയുടെ പിതാവിന്റെ ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു.