Share this Article
News Malayalam 24x7
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബ്ദുള്ളക്കുട്ടി പുറത്ത്, കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, ബിജെപിയിൽ വൻ അഴിച്ചുപണി
വെബ് ടീം
posted on 17-08-2026
1 min read
k surendran

ന്യൂഡൽഹി:  ബി.ജെ.പി പുനഃസംഘടന പട്ടിക പുറത്ത്. പുതിയ അദ്ധ്യക്ഷൻ നിതിൻ നബിനുകീഴിൽ പ്രവർത്തിക്കേണ്ട പുതിയ ഉപാദ്ധ്യക്ഷൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ച തലവൻമാർ ഉൾപ്പെടെ പ്രധാന ഭാരവാഹികളുടെ പട്ടികയാണ് പുറത്തുവന്നത്. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും. അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ദേശീയ സ്രെട്ടറിമാരുടെ പട്ടികയിലുണ്ട്. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി.

രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് എന്നിവരടക്കമുള്ളവരെ ദേശീയ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്, ബൈജയന്ത് ജയ് പാണ്ഡ, ഡി പുരന്ദേശ്വരി, രേഖ വർമ്മ, വർഷബെൻ നരേന്ദ്രഭായ് ദോഷി, ഭാരതി പ്രവീൺ പവാർ, മൻപ്രീത് സിംഗ് ബാദൽ, ലാൽ സിംഗ് ആര്യ, എം നാഗരാജ, താരിഖ് മൻസൂർ, മധുചന്ദ്ര കർ എന്നിവരും ദേശീയ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്. വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ, ബിപ്ലബ് കുമാർ ദേബ്, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വവേദി, സഞ്ജയ് ഭാട്ടിയ തുടങ്ങിയവരാണ് ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories