Share this Article
KERALAVISION TELEVISION AWARDS 2025
ബൈക്കിൽ വീട്ടിലെത്തിയവർ വധഭീഷണി മുഴക്കി; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'; റിനി ആൻ ജോർജ്
വെബ് ടീം
2 hours 2 Minutes Ago
1 min read
RINI ANN GEORGE

‌തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി.

വീടിനു മുന്നിൽ ഇന്നലെ രാത്രി അജ്ഞാതൻ ബൈക്കിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും റിനി വ്യക്തമാക്കി.

രാത്രി ഒമ്പതരയോടെയാണ് റിനിയുടെ പറവൂരിലുള്ള വീടിന് മുന്നിൽ ഒരാൾ സ്‌കൂട്ടറിലെത്തിയത്. ഇയാൾ ഗേറ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. വീട്ടുകാർ പുറത്തിറങ്ങിയതോ‌ടെ ഇയാൾ സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. പിന്നീട് രാത്രി പത്ത് മണിയോടെ ബൈക്കിൽ മറ്റൊരാളെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണി മുഴക്കി. വീട്ടുകാർ വീണ്ടും പുറത്തിറങ്ങിയതോടെ ഇയാളും രക്ഷപ്പെട്ടു.രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശം അയച്ചിരുന്നുവെന്നും റിനി നേരത്തേ വ്യക്തിമാക്കിയിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ പരാതിക്കാരിയായ യുവതി വെളിപ്പെടുത്തലുകൾ നടത്തിയതും പരാതി നൽകിയതും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories