വഖഫ് ബോര്ഡ് പുനഃസംഘടനയില് സര്ക്കാരിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമര്ശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം സിറാജ്. 'വഖഫ് ബോര്ഡ് പുനഃസംഘടന വഞ്ചനാപരം' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗത്തില് വിമര്ശനം. വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന സുന്നി വിഭാഗങ്ങളെ തഴഞ്ഞുകൊണ്ട്, ജമാഅത്തെ ഇസ്ലാമി ഉള്പ്പെടെയുള്ള സംഘടനകള്ക്ക് ബോര്ഡില് പ്രാതിനിധ്യം നല്കിയതിനെതിരെയാണ് പ്രധാന വിമര്ശനം. സര്ക്കാരിന്റെ ഈ നടപടി സുന്നികളെ വേദനിപ്പിക്കുന്നതാണ്. ലീഗ് അര്ഹരായവര്ക്ക് സ്ഥാനങ്ങള് നല്കുന്നതിന് പകരം സമുദായത്തെ ഭിന്നിപ്പിക്കുകയാണ്. ഒരു ശതമാനം പോലും വഖഫ് സ്വത്തുകള് കൈകാര്യം ചെയ്യാന് അര്ഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നല്കി. നിയമപരമായ വഴിയിലൂടെയും, ജനകീയ സമരത്തിലൂടെയും അനീതിക്കെതിരെ സുന്നികള് പോരാടും. രാഷ്ട്രീയപ്പാര്ട്ടിയുടെ താല്പര്യം സംരക്ഷിക്കാനുള്ളതല്ല വഖഫ് ബോര്ഡ് എന്നും വിമര്ശനം.