Share this Article
News Malayalam 24x7
രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുക്കണം, രാഹുൽ കയ്യിൽ പിടിച്ച് വലിച്ചു; പടികളില്‍ മുഖമടിച്ച് വീണു; പരാതിയുമായി ഗര്‍ഭിണിയായ മാധ്യമപ്രവർത്തക
വെബ് ടീം
1 hours 46 Minutes Ago
1 min read
RAHUL GANDHI

ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് നടത്തിയ ഇന്ത്യാ മുന്നണിയുടെ മാർച്ചിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ തള്ളിയിട്ടെന്നു പരാതിപ്പെട്ട മൂന്ന് മാസം ഗർഭിണിയായ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകി.  രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.“രാഹുൽ ഗാന്ധിയുടെ പ്രതികരണം തേടുന്നതിനായി അദ്ദേഹം പുറത്തുവരുന്നത് കാത്ത് സുപ്രീംകോടതി വളപ്പിലെ ഗേറ്റിനരികിൽ നിൽക്കുകയായിരുന്നു ഞാൻ. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുൻപേ രാഹുൽ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിക്കുന്ന മുഖഭാവത്തോടെ മുന്നോട്ടുവന്നു. പെട്ടെന്ന് എന്റെ കൈയിൽ പിടിച്ച് മുന്നോട്ടേക്ക് ശക്തമായി വലിച്ചു. എല്ലാം വളരെ വേഗത്തിലായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നെ തള്ളിമാറ്റി. ഞാൻ സുപ്രീംകോടതിയുടെ പടികളിലേക്ക് മുഖമടിച്ച് വീണു” — റിച്ച വിശദീകരിക്കുന്നു

തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് നടത്തിയ ഇന്ത്യാ മുന്നണിയുടെ മാർച്ചിനിടെയാണ് സംഭവമെന്നാണ് മാധ്യമപ്രവർത്തക റിച്ച പരാശർ ആരോപിക്കുന്നത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആർ) നടപടിയിലെ ക്രമക്കേടുകൾ ആരോപിച്ച് ഹർജി സമർപ്പിക്കാനായിരുന്നു മാർച്ച്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories