ജമ്മുകശ്മീരിലെ നൗഗാമില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 9 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനം, പരിശോധനയ്ക്കിടെ ആകസ്മികമായി സംഭവിച്ചതാണെന്നും ഭീകരാക്രമണമല്ലെന്നും മറ്റ് വ്യാഖ്യാനങ്ങളോ, ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്നും കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാത് പറഞ്ഞു.