Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു; 96 പേർ ചികിത്സയിൽ; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ
വെബ് ടീം
posted on 10-06-2025
1 min read
COVID

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2223 ആയി. 96 പേർ ചികിത്സയിലുണ്ട്. എറണാകുളത്താണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 431 കേസുകൾ എറണാകുളത്ത് സ്ഥിരീകരിച്ചു. രോഗലക്ഷണം ഉള്ളവർക്ക് കൊവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോട്ടയത്ത് 426, തിരുവനന്തപുരത്ത് 365 രോ​ഗികൾ എന്നിങ്ങനെയാണ് നിലവിലെ കൊവിഡ് നിരക്കുകൾ.

കൊവിഡ് കേസുകളുമായി  ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡും മറ്റു പകർച്ച വ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.ചികിത്സയിൽ തുടരുന്ന ആളുകൾക്ക് കൊവിഡും മറ്റു അനുബന്ധ അസുഖങ്ങളും ഉള്ളതിനാൽ ഇവർക്ക് മരണമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ആരോ​ഗ്യ വകുപ്പ്.JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കൊവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories