Share this Article
News Malayalam 24x7
വഖഫ് ഭേദഗതി ബില്‍;സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും
parliment


വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. നിയമ-ന്യൂനപക്ഷ മന്ത്രാലങ്ങളിലെ ഉദ്യോഗസ്ഥര്‍ നിയമഭേദഗതിയെ കുറിച്ച് ജെപിസി അംഗങ്ങളുമായി ചര്‍ച്ച നടത്തും.

ജഗതാംബിക പാല്‍ എംപി അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സൂക്ഷ്മ പരിശോധനക്കായി ജെപിസിക്ക് വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories