Share this Article
News Malayalam 24x7
ഇന്ത്യ - യുഎസ് വ്യാപാര ചർച്ചകൾ; തീരുവ തര്‍ക്കം തീരുന്നത് വരെ ചര്‍ച്ചയ്ക്കില്ല; ഡൊണാള്‍ഡ് ട്രംപ്
Trump

പകരച്ചുങ്കം 50 ശതമാനമാക്കി വര്‍ധിപ്പിച്ചതിന് പിന്നാലെ ഇന്ത്യ യുഎസ് വ്യാപാര ചര്‍ച്ചകളും അനിശ്ചിതത്വത്തിലാണ്. തീരുവ സംബന്ധിച്ച തര്‍ക്കം തീരുന്നത് വരെ വ്യാപാര ചര്‍ച്ചകള്‍ക്ക് ഇല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തീരുവ വര്‍ധിപ്പിക്കുന്നതിന് മുന്‍പ് ജൂലൈ മാസം അവസാനത്തോടെ , വാപ്യാര ചര്‍ച്ചകളുടെ അഞ്ചാം റൗണ്ട് പൂര്‍ത്തിയായിരുന്നു. വാഷിംഗ്ടണിലായിരുന്നു ചര്‍ച്ച. 

അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 25 ന് യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്താനിരിക്കെയാണ് അമേരിക്ക രണ്ടു തവണകളിലായി ഇന്ത്യയ്ക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. രാജ്യതാല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും എന്ത് പ്രത്യാഘാതവും നേരിടാന്‍ തയാറാണെന്നും പ്രധാനമന്ത്രി ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു.

 ഇതിനു പിന്നാലെയാണ് തീരുവയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാതെ വ്യാപാര കരാറില്‍ ഇനി ഒരു ചര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ട്രംപും വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ ഇനി എന്ത് നിലപാടാണ് ഇരു രാജ്യങ്ങളും എടുക്കുക എന്നതും നിര്‍ണായകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories