സിപിഐഎം നേതാവ് കെ ജെ ഷൈന് എതിരായ അധിക്ഷേപ പ്രചാരണം പ്രത്യേക സംഘം അന്വേഷിക്കും. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കെ ജെ ഷൈന്റെ പരാതിയില്‍ ആലുവ റൂറല്‍ സൈബര്‍ പൊലീസ് കേസ് എടുത്തത്. പിന്നാലെ ഷൈന്റെ പറവൂരിലെ വീട്ടിലെത്തി പൊലീസ് മൊഴിയും രേഖപ്പെടുത്തിയിരുന്നു. കേസില്‍ മറ്റൊരു പരാതിക്കാരനായ എംഎല്‍എയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.