Share this Article
News Malayalam 24x7
ക്ഷീര സഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി
വെബ് ടീം
posted on 05-03-2024
1 min read
/president-rejected-the-dairy-cooperative-bill

ന്യൂഡല്‍ഹി: ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. മില്‍മ ഭരണം പിടിക്കാനുള്ള ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നു ബില്ലുകള്‍ക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

മില്‍മ ഭരണം പിടിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ക്ഷീര സഹകരണസംഘം ബില്‍ നിയമസഭ പാസ്സാക്കിയിരുന്നു. പ്രാദേശിക ക്ഷീര സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കോ സമിതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം നല്‍കുന്നതാണ് ബില്‍.

അതുവഴി 58 അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ വോട്ടു ചെയ്തിരുന്നു. ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള വ്യവസ്ഥ രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചതോടെ ഇല്ലാതാകും. മില്‍മ ബില്ലിന് അനുമതി തേടി മന്ത്രി ചിഞ്ചുറാണി ഗവര്‍ണറെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories