Share this Article
KERALAVISION TELEVISION AWARDS 2025
ഞായറാഴ്ച്ചകളില്‍ ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിൻ സര്‍വീസ്
വെബ് ടീം
posted on 18-06-2023
1 min read
Special train service to Bangalore on Sundays

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ ബംഗളൂരുവിലേക്ക് ഇന്ന് തുടങ്ങി എല്ലാ ഞായറാഴ്ചകളിലും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. കൊച്ചുവേളി ബംഗളൂരു എസ്എംവിടി സ്പെഷല്‍ ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 5ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് ബംഗളൂരുവിലെത്തും. തിരിച്ച് തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് 6.50ന് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പുര്‍, ഈറോഡ്, സേലം, ധര്‍മപുരി, ഹൊസൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories