Share this Article
News Malayalam 24x7
ഇറക്കുമതിച്ചുങ്കം നിലവില്‍ വന്നതോടെ വിപണിയില്‍ ആഘാതം; US റീട്ടെയിലര്‍മാര്‍ ഓര്‍ഡറുകള്‍ നിര്‍ത്തി
US Retailers Halt Orders as New Import Tariffs Create Market Shock

റക്കുമതിച്ചുങ്കം നിലവില്‍ വന്നതോടെ വിപണിയില്‍ ആഘാതം.US റീട്ടെയിലര്‍മാര്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഓര്‍ഡറുകള്‍ നിര്‍ത്തി.റീട്ടെയിലര്‍മാരായ വാള്‍മാര്‍ട്ടും ആമസോണും ടാര്‍ഗെറ്റും ഗ്യാപും ഓര്‍ഡറുകള്‍ നിര്‍ത്തി വയ്ക്കാന്‍ കയറ്റുമതിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ വസ്ത്രങ്ങളുടേയും തുണിത്തരങ്ങളുടേയും കയറ്റുമതി നിര്‍ത്തിവയ്ക്കാനാണ് താല്‍ക്കാലിക നിര്‍ദേശം.ചെലവുഭാരം പങ്കിടുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണം. വാങ്ങുന്നവരും കയറ്റുമതിക്കാരും പകുതി വീതം ചെലവ് വഹിക്കണമെന്നതില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories