കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോഡിങ് കമ്പനിയിൽ നിന്നും എഴുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ കൊച്ചിയിലെ ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിക്കുന്നു. മുൻകൂട്ടി യാതൊരു സൂചനയും നൽകാതെയാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തിയതെന്ന് ആരോപിക്കുന്നു.
പിരിച്ചുവിടുന്നത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പും നൽകിയില്ലെന്ന് ജീവനക്കാർ പറയുന്നു. മൂന്നു മാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകുമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, മുൻപ് പിരിച്ചുവിട്ടവർക്ക് പോലും കോമ്പൻസേഷൻ നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.