Share this Article
News Malayalam 24x7
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തുന്ന തീയതിയായി; മോദിയുമായി കൂടിക്കാഴ്ച നടത്തും
വെബ് ടീം
posted on 01-10-2025
1 min read
PUTIN

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തും. ഡിസംബര്‍ മാസം അഞ്ച്, ആറ് തീയതികളില്‍ പുടിൻ ഇന്ത്യയിലെത്തിയേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും.

ഇന്ത്യയ്ക്കുമേല്‍ അമേരിക്ക പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മോസ്‌കോ സന്ദര്‍ശിച്ച വേളയിലാണ് പുടിൻ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. എന്നാല്‍ എന്നാണ് സന്ദര്‍ശനം എന്ന കാര്യം വ്യക്തമായിരുന്നില്ല. പിന്നീട് ചൈനയില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ മോദിയും പുടിനും തമ്മില്‍ കാണുകയും ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories