അമേരിക്കക്ക് പുതിയ മിസൈല്‍ കവചം പദ്ധതി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ അടക്കം പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗോള്‍ഡന്‍ ഡോം പദ്ധതിയാണ് പ്രഖ്യാപിച്ചത്. 175 ബില്യണ്‍ ഡോളറാണ് മൊത്തം ചെലവ്. പ്രാരംഭ ചെലവിനായി 25 ബില്യന്‍ ഡോളര്‍ അനുവദിച്ചു. വൈറ്റ് ഹൗസില്‍ സൈനിക മേധാവികളുടെ സാന്നിധ്യത്തിലാണ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്.
ബഹിരാകാശത്തുനിന്നും ഭൂമിയില്‍ നിന്നും വിക്ഷേപിക്കുന്ന മിസൈലുകളെ തകര്‍ക്കുന്ന സംവിധാനമാണിത്. അഞ്ചാം തലമുറ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം. 2028 ല്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമാവും. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് ഗോള്‍ഡന്‍ ഡോം.കാനഡ ഗോള്‍ഡന്‍ ഡോമിന്റെ ഭാഗമാകാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.