Share this Article
News Malayalam 24x7
ഇപി ജയരാജന്‍റെ ഭാര്യ നല്‍കിയ അപകീര്‍ത്തി കേസ്; മലയാള മനോരമ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി
വെബ് ടീം
posted on 23-03-2024
1 min read
defamation-case-filed-by-ep-jayarajan-s-wife-against-malayalam-manorama-court-ordered-to-give-compensation-of-rs-10-lakh

കണ്ണൂര്‍: മലയാള മനോരമക്കെതിരെ ഇ.പി.ജയരാജന്‍റെ  ഭാര്യ പി.കെ.ഇന്ദിര നൽകിയ അപകീർത്തിക്കേസിൽ  10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കണ്ണൂർ സബ് കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് ക്വാറന്‍റീൻ ലംഘിച്ച് പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു വാർത്ത.

2020 സെപ്തംബർ 14നാണ് വാർത്ത പ്രസിദ്ധീകരിച്ചത്. തന്നെയും കുടുംബത്തെയും അവഹേളിക്കാൻ കരുതിക്കൂട്ടി നൽകിയ വാർത്തയെന്നായിരുന്നു ഇന്ദിരയുടെ പരാതി. ഈ പരാതിയിലാണ് കണ്ണൂര്‍ സബ് കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories