Share this Article
News Malayalam 24x7
ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
വെബ് ടീം
posted on 21-11-2025
1 min read
esran

കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിൽസയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. കുവൈത്ത് പ്രവാസി കൊയിലാണ്ടി സ്വദേശി ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (ഒമ്പതു മാസം) ആണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി രണ്ടു ദിവസമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്റുമായ വി.പി ഇബ്രാഹിം കുട്ടിയുടെ മകന്റെ മകനാണ് എസ്രാൻ ജവാദ്.കുവൈത്തിൽ ഖബറടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories