ദുബായില്‍നിന്ന് ടെല്‍ അവീവിലേക്കു പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തില്‍ പൈലറ്റിനെ കുത്തിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ സഹ പൈലറ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍. അക്രമം നടത്തിയ സഹ പൈലറ്റ് ഹമാം അല്‍-ഹമ്മാമി എന്ന ഒമാനി പൗരനെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഇയാള്‍ ഏഴ് വര്‍ഷം ഒമാന്‍ എയറില്‍ ജോലി ചെയ്തുവെന്നും 2025 ഫെബ്രുവരിയില്‍ ജോലി ഉപേക്ഷിച്ചുവെന്നുമാണ് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഹമാം അല്‍-ഹമ്മാമിയുടെ പിതാവ് ഒമാനി പൗരനും അമ്മ സിറിയക്കാരിയുമാണ്. നിലവില്‍ ഇയാള്‍ യുഎഇയുടെ കസ്റ്റഡിയിലാണ്. എന്തിനാണ് ഇയാള്‍ വിമാനത്തില്‍ ആക്രമണം നടത്തി എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.