അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് കൂടിക്കാഴ്ച നാളെ ചൈനയിലെ ഷെന്‍സെനില്‍ നടക്കും. ലോകത്തിലെ പ്രധാനപ്പെട്ട ആണവ ശക്തി രാജ്യങ്ങളുടെ തലവന്മാര്‍ നടത്തുന്ന ഈ ചരിത്ര കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്. ഷെന്‍സെനില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച. ചൈനയെ ഉള്‍പ്പെടുത്തി പുതിയ ആണവായുധ നിയന്ത്രണ കരാര്‍ കൊണ്ടുവരാനാണ് ട്രംപിന്റെ ശ്രമമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് റഷ്യന്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഇറാന്‍ യുദ്ധവും നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വ്‌ലാഡിമിര്‍ പുടിന്‍ ഇതിനോടകം ഷെന്‍സെനില്‍ എത്തി. ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഷെന്‍സെനിലെത്തും.