Share this Article
News Malayalam 24x7
ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മുഖത്ത് പോത്ത് ചാണകമിട്ടു; ശ്വാസം കിട്ടാതെ മരിച്ചു
വെബ് ടീം
posted on 07-12-2023
1 min read
infant suffocates to death as buffalo drops dung on face

ലക്‌നൗ: പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.ഉത്തര്‍പ്രദേശില്‍ മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.മുറ്റത്ത് കുഞ്ഞ് ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ഈസമയത്ത് കുട്ടിയുടെ അമ്മ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്നു. പോത്തിനെയും സമീപത്താണ് കെട്ടിയിട്ടിരുന്നത്. പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്നാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വസിക്കാനോ കരയാനോ സാധിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ അച്ഛന്‍ മൃഗസംരക്ഷണ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. കുഞ്ഞിന് അപകടം സംഭവിക്കുന്ന സമയത്ത് മുറ്റത്ത് പോത്ത് ഉള്‍പ്പെടെ ആറു മൃഗങ്ങളെയാണ് കെട്ടിയിട്ടിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories