Share this Article
News Malayalam 24x7
രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ. ചന്ദ്രശേഖര്‍ അന്തരിച്ചു
വെബ് ടീം
5 hours 6 Minutes Ago
1 min read
MK

ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ. ചന്ദ്രശേഖര്‍ (92) അന്തരിച്ചു.ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 1954.ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം.കെ. ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു.

വ്യോമസേനയില്‍ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം.വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകള്‍: ഡോ. ദയ മേനോന്‍ (യുഎസ്എ) മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യുഎസ്എ). സംസ്‌കാരം പിന്നീട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories