കേരളത്തിന് പുതിയ വന്ദേഭാരത്. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കും. എറണാകുളത്ത് നിന്ന് തൃശൂർ- പാലക്കാട് വഴി ബെംഗളുരുവിലേക്കാണ് സർവീസ്. റെയിൽവേ മന്ത്രി സംസ്ഥാന ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അതേസമയം, ഇക്കാര്യം സംബന്ധിച്ച് റെയില്‍വേക്ക് ഇതുവരെ ഓദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.