Share this Article
News Malayalam 24x7
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിവാദത്തിനിടെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍
Ajay Tharayil's Veiled Jibe at Youth Leaders Amid Rahul Mamkootathil Harassment Controversy

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിവാദത്തിനിടെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.  ഖദര്‍ ഒരു അച്ചടക്കം' എന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വില്‍പ്പന ഓര്‍മ്മപ്പെടുത്തിയുള്ള അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതുതലമുറയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഖദര്‍  ഉപയോഗിക്കാത്തതിനെ അജയ് തറയില്‍ വിമര്‍ശിച്ചിരുന്നു.. ഖദര്‍ ഒരു സന്ദേശമാണെന്നും ഖദര്‍ ധരിക്കാത്തത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതിയെന്ന നിലയിലായിരുന്നു ഇതിനോടുള്ള നേതാക്കളുടെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ  രാജി വെക്കണമെന്ന ആവശ്യത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അജയ് തറയിലിന്റെ ഒളിയമ്പ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories