Share this Article
News Malayalam 24x7
പനി ബാധിച്ച് 9 വയസ്സുകാരൻ മരിച്ചു
വെബ് ടീം
posted on 19-02-2024
1 min read
nine-year-old-died DUE TO FEVER-

എടപ്പാൾ: പനി ബാധിച്ചതിനെ തുടർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ച 9 വയസ്സുകാരൻ മരിച്ചു.  പട്ടിത്തറ കോക്കാട് കുഴിയിൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് ഹാദി ആണ് മരിച്ചത്. പനി, ശ്വാസതടസ്സം, ചെവി വേദന എന്നിവയെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായിരുന്നു.

സലാഹുദ്ദീൻ അയ്യൂബി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories