Share this Article
News Malayalam 24x7
ബാസ്കറ്റ്ബോൾ പരിശീലനത്തിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു, 16കാരനായ ദേശീയതാരത്തിന് ദാരുണാന്ത്യം
വെബ് ടീം
1 hours 31 Minutes Ago
1 min read
hardik

ഹരിയാന: ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് ദേശീയ ബാസ്കറ്റ് ബോൾ താരം മരിച്ചു. ഹരിയാന സ്വദേശിയായ16 വയസുകാരൻ ഹാർദ്ദിക്കാണ് മരിച്ചത്. റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിലാണ് അപകടം നടന്നത്.ബാസ്കറ്റ് ബോൾ കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുകയായിരുന്നു ഹാർദ്ദിക്ക്. ബോളെടുത്ത് ബാസ്കറ്റിലേക്ക് ഇട്ടശേഷം പോസ്റ്റിൽ തൂങ്ങിയപ്പോൾ ഇരുമ്പ് കൊണ്ടുണ്ടാക്കിയ പോസ്റ്റ് ഒടിഞ്ഞു ദേഹത്തുവീഴുകയായിരുന്നു. നിലത്തുവീണ ഹാർദ്ദിക്കിൻറെ നെഞ്ചിൽ പോസ്റ്റ് ഇടിച്ചു. ഇതുകണ്ട് ഓടിയെത്തിയ സുഹൃത്തുക്കൾ പോസ്റ്റ് മാറ്റി ഹാർദ്ദിക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശീയ യൂത്ത് ചാംപ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ ഹാർദ്ദിക് നേടിയിട്ടുണ്ട്. അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സെയ്നി പറഞ്ഞു. ഹാർദ്ദിക്കിൻറെ മരണത്തെത്തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories