തൃശൂരിലെ DYFI നേതാവിന്റെ ശബ്ദരേഖ വിവാദത്തില്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് ഇന്ന് നോട്ടീസ് നല്‍കും. ശബ്ദസന്ദേശത്തിലെ ആരോപണങ്ങളില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. വിശദീകരണം എഴുതി നല്‍കാനാണ് നര്‍ദേശം നല്‍കിയിരിക്കുന്നത്. ശരത് പ്രസാദിനോട് വിശദീകരണം തേടുമെന്ന് ശബദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ വ്യക്തമാക്കിയിരുന്നു. സിപിഐഎം നേതാക്കള്‍ക്കെതിരെയായിരുന്നു ശരതിന്റെ ആരോപണം. കപ്പലണ്ടി വിറ്റുനടന്ന എം.കെ കണ്ണന്‍ കോടിപതിയായെന്നും എസി മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസ് ആണെന്നുമായിരുന്നു ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. അതേസമയം ശബ്ദ സന്ദേശം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്നാണ് ശരതിന്റെ വിശദീകരണം.