Share this Article
Union Budget
വെടിനിര്‍ത്തലിനിടെ ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
 Israeli Airstrike Hits Gaza During Ceasefire

വെടിനിര്‍ത്തലിനിടെ ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ സിറ്റിയിലും റഫയിലും ഖാന്‍ യൂനിസിലുമാണ് ആക്രമണം നടന്നത്. 



മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് ; രണ്ടാം അച്ഛന് 81 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും


തിരുവനന്തപുരം വട്ടപ്പാറയില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാം അച്ഛന് 81 വര്‍ഷം കഠിനതടവും 80,000 രൂപയും ശിക്ഷ വിധിച്ച് കോടതി. വട്ടപ്പാറ സ്വദേശി അനില്‍കുമാറിനെയാണ് കാട്ടാക്കട കോടതി ശിക്ഷിച്ചത്. 2023 ഫെബ്രുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു  പീഡനം. പിന്നീട് അതിജീവിതയെ ഭീഷണിപ്പെടുത്തി പ്രതി പ്രവര്‍ത്തി തുടരുകയായിരുന്നു.


വയറുവേദന തുടര്‍ന്ന്  കുട്ടി ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെയാണ് പീഡനത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ 29 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories