Share this Article
News Malayalam 24x7
കെ സുധാകരനെതിരെ മൊഴിനൽകിയതിന് വധഭീഷണിയെന്ന് പരാതിയുമായി മുൻ ഡ്രൈവർ
വെബ് ടീം
posted on 18-06-2023
1 min read
Death Threat To Monson Mavungal's Driver By Congress Leaders

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മൊഴി നൽകിയ മുൻ ഡ്രൈവർക്ക് വധഭീഷണി. മോൻസന്റെ മുൻ ഡ്രൈവർ ജെയ്സനെയാണ് ഭീഷണിപ്പെടുത്തിയത്. ജെയ്സൻ നൽകിയ പരാതിയിൽ കോൺ​ഗ്രസ് പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചേർത്തല സ്വദേശി മുരളിക്കെതിരെയാണ് കേസ്. മുരളി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജെയ്സൻ ചേർത്തല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories