ബംഗളൂരുവിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും എഐ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. യാത്രക്കാരുടെ സുരക്ഷക്ക് പുറമെ റെയില്‍വേയുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ എന്‍ട്രി,എക്‌സിറ്റ് പോയിന്റുകളിലും പ്ലാറ്റ്‌ഫോമിലുമായി യുഎച്ച്ഡി കാമറകള്‍ സ്ഥാപിക്കും. പാര്‍ക്കിങ് ഏരിയ, നടപ്പാലം, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് പി ടി ഇസഡ് കാമറകള്‍ സ്ഥാപിക്കുക. പ്രവേശന കവാടത്തിലും പ്ലാറ്റ്‌ഫോമിലുമായി ബുള്ളറ്റ് കാമറകള്‍ സ്ഥാപിക്കും.