Share this Article
News Malayalam 24x7
തോഷാഖാന കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം
Pakistan Prime Minister Imran Khan relieved in Tosha Khana case

തോഷാഖാന കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം. ഇമ്രാന്റെ തടവ് ശിക്ഷ ഇസ്‌ലമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. മുന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച ജില്ലാ കോടതി ഉത്തരവിനെതിരെ  ഇമ്രാന്‍ ഖാന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. 

ഇതോടെ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ ഉടന്‍ ജയില്‍ മോചിതനാകും. പാക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലേലത്തില്‍ പിടിച്ച ശേഷം മറിച്ചുവിറ്റുവെന്ന കേസിലാണ് ഇസ്ലമാബാദ് ജില്ലാ കോടതി മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം പാക് രൂപ പിഴയും വിധിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories