Share this Article
KERALAVISION TELEVISION AWARDS 2025
പൂരംകലക്കൽ അന്വേഷിച്ചത് യഥാർത്ഥ പ്രതി;ADGPയെ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തിതാല്പര്യം
Ramesh Chennithala

തൃശ്ശൂർ പൂരം കലക്കൽ അന്വേഷിച്ചത് യഥാർത്ഥ പ്രതിയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കൽ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കള്ളക്കളി അവസാനിപ്പിക്കണം.

ഘടകകക്ഷികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും എഡിജിപി എംആർ അജിത് കുമാറിനെ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തി താൽപര്യമാണ്.

ദേവസ്വങ്ങളെ പഴിചാരുന്ന എഡിജിപിയുടെ റിപ്പോർട്ടിൽ പാറമേക്കാവ് ഭഗവതിയെ കുറ്റം പറയാത്തത് ഭാഗ്യമാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories