Share this Article
KERALAVISION TELEVISION AWARDS 2025
മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസില്‍ 4 പ്രതികള്‍ക്ക് ജീവപര്യന്തം
വെബ് ടീം
posted on 24-11-2023
1 min read
Delhi court to pronounce sentence in Saumya Vishwanathan murder case

ന്യൂഡൽഹി: മലയാളി ദൃശ്യമാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ (25) കൊല്ലപ്പെട്ട കേസില്‍ നാല്  പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണു ജീവപര്യന്തം ശിക്ഷ. അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നുവര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ്.രവീന്ദര്‍ കുമാര്‍ പാണ്ഡേയാണ് വിധി പ്രഖ്യാപിച്ചത്. 

പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ 4 പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുന്‍പു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് (പിഎസ്ആര്‍) സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

2008 സെപ്റ്റംബര്‍ 30 ന് പുലര്‍ച്ചെ കാറില്‍ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണു സൗമ്യ വിശ്വനാഥന്‍ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചായിരുന്നു അക്രമി സംഘം കാര്‍ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടര്‍ന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories