പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. രാത്രി 12 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1981 ല്‍ പുറത്തിറങ്ങിയ പ്രേമഗീതങ്ങളാണ് ആദ്യ ചിത്രം. ജനഗണമനയാണ് അവസാന ചിത്രം. തമിഴിലും മലയാളത്തിലും അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സംസ്‌കാരം വൈകുന്നേരം 5 മണിക്ക് പാളയം മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.