Share this Article
News Malayalam 24x7
നാടിനെ മദ്യലഹരിയിൽ മുക്കാൻ നീക്കം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ മുന്നറിയിപ്പ്
KCBC Raises Alarm: Plot to Increase Alcohol Consumption in Kerala

നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ അണിയറ ശ്രമങ്ങൾ നടക്കുന്നുവെന്ന് K.C.B.C മദ്യവിരുദ്ധ സമിതി. പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടാസംഘങ്ങൾ ലഹരിയിൽ അക്രമം നടത്തുമ്പോൾ അധികാരികളുടെ കണ്ണ് അടഞ്ഞുതന്നെയാണെന്നാണ് വിമർശനം.  മദ്യ-ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് പളളികളിൽ വായിക്കാനാണ് സർക്കുലർ പുറത്തിറക്കിയത്.

ഇതരസംസ്ഥാനത്തുനിന്ന് കേരളത്തിൽ തൊഴിലിന് എത്തുന്നവരെ സമ്പൂർണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് മദ്യവിരുദ്ധ സമിതി സർക്കുലറിൽ ആവശ്യപ്പെട്ടു. ലഹരിക്കെതിരായ സർക്കാർ പദ്ധതികൾ പലതും ഫലം കാണുന്നില്ല.സ്കൂൾ,കോളജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരിവിരുദ്ധത പഠിപ്പിക്കണം എന്നും സർക്കുലറിൽ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories