ജനീവ (സ്വിറ്റ്സർലൻഡ്): പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ 40 ലധികം പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ക്രാൻസ്-മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിനുള്ളിലാണ് സ്ഫോടനമുണ്ടായത്.
സ്വിറ്റ്സർലൻഡ് തലസ്ഥാന നഗരമായ ബെർണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള സിയറി ജില്ലയിലാണ് റിസോർട്ട് സ്ഥിതിചെയ്യുന്നത്. 400 ഓളം പേർക്ക് താമസിക്കാന് കഴിയുന്ന ബാറിന്റെ ബേസ്മെന്റിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.