Share this Article
News Malayalam 24x7
വരും മണിക്കൂറുകളിൽ മഴ കനക്കും; ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
വെബ് ടീം
posted on 25-08-2026
1 min read
rain alert

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മുന്‍പ് ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമാണ് പ്രവചിച്ചിരുന്നതെങ്കിലും, പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഓറഞ്ച് മുന്നറിയിപ്പ്: എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രതീക്ഷിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഞ്ഞ മുന്നറിയിപ്പ്: ബാക്കി എട്ട് ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ്  പുറപ്പെടുവിച്ചിട്ടുള്ളത്.

തിരുവോണ ദിവസമായ ബുധനാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം. തിരുവോണ നാളില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ നാല് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories