സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നും.ഒപി, അടിയന്തരമല്ലാത്ത ശസത്രതക്രിയകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ KGMCTA അറിയിച്ചിരുന്നു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു,തുടങ്ങിയ അടിയന്തിര ചികിത്സകള്‍ മുടക്കമില്ലാതെ നടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് KGMCTA നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് പണിമുടക്ക്. ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. എന്‍ട്രി കേഡര്‍ തസ്തികയിലെ ശമ്പളത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിച്ച് പിഎസ്സി നിയമനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക, സ്ഥിരം നിയമനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് KGMCTA സമരം നടത്തുന്നത്.