സെഷന്‍സ് കോടതിയിലേക്ക് വിടാതെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതില്‍ കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. വിചാരണ കോടതിയില്‍ ആദ്യം പരിഗണിക്കാതെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് ശരിയായ വസ്തുതകള്‍ രേഖപ്പെടുത്താതിരിക്കാന്‍ ഇടയാക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ നടപടിക്രമ നിയമത്തിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലും ജാമ്യം അനുവദിക്കുന്നതിനും അപേക്ഷകള്‍ പരിഗണിക്കുന്നതിനും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ടെന്നും കേരള ഹൈക്കോടതിയുടെ രീതി അതിന് അനുസൃതമല്ലെന്നതില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. രാജ്യത്തെ മറ്റൊരു കോടതിയിലും ഈ രീതി പിന്തുടരുന്നില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ് , സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.