Share this Article
image
ജെല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീംകോടതി
വെബ് ടീം
posted on 18-05-2023
1 min read

ജെല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീംകോടതി.തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെും നിരോധിക്കാന്‍ കഴിയില്ലെന്നും് സുപ്രിം കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ്.അത് നിയമസഭ പ്രഖ്യാപിച്ചതുകൊണ്ടുതന്നെ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ജെല്ലിക്കട്ട്  സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്‌നേഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിശദീകരണം. നൂറ്റാണ്ടായുള്ള ആചാരത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു.

തമിഴ്‌നാട് പാസാക്കിയ ജെല്ലിക്കെട്ട് നിയമം ശരിവച്ച സുപ്രീംകോടതി നിരോധിച്ചതിനെ മറികടക്കാനുള്ള നിയമമാണ് തമിഴ്‌നാട് പാസാക്കിയതെന്ന വാദം അംഗീകരിച്ചില്ല. കേന്ദ്രത്തിനു മാത്രമാണ് നിയമം പാസാക്കാന്‍ അധികാരമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കര്‍ണാടകയും മഹാരാഷ്ട്രയും ഇതുപോലുള്ള നിയമം പാസാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു.ജെല്ലിക്കട്ട്  സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാന്‍ തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ നിയമം കൊണ്ടുവന്നത്  ഭരണഘടന വിരുദ്ധമാണെന്നായിരുന്നു  ഹര്‍ജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ  ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.മൃഗങ്ങളോടുള്ളക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ല്‍ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്.2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജെല്ലിക്കെട്ടിനു നിയമസാധുത നല്‍കി. ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വിധി പറയാന്‍ മാറ്റിയ ഹര്‍ജിയിലാണ് ഇന്നത്തെ വിധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories