Share this Article
Union Budget
റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് വ്‌ളാഡിമര്‍ സെലന്‍സ്‌കി
Volodymyr Zelenskyy

റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. ഇസ്താംബൂളില്‍ വ്യാഴാഴ്ച പുടിനുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി അറിയിച്ചു. സമാധാന ചര്‍ച്ചക്ക് മുമ്പ് റഷ്യ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും സെലന്‍സ്‌കി വ്യക്തമാക്കി. തുര്‍ക്കിയിലെ ഇസ്തംബുളില്‍ വ്യാഴാഴ്ച നേരിട്ടു ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദേശമാണ് യുക്രൈന്‍ അംഗീകരിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഇസ്താംബൂളില്‍ ഉപാധികളില്ലാത്ത ചര്‍ച്ചക്ക് തയ്യാറാണെന്നാണ് പുടിന്‍ അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories