Share this Article
News Malayalam 24x7
സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്ന് KSRTC ഡ്രൈവര്‍മാരോട് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍
Transport Minister KB Ganesh Kumar told KSRTC drivers not to compete with private buses

സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങൾ നൽകി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലൂടെയാണ് നിർദ്ദേശങ്ങൾ പങ്കുവെച്ചത്..

സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വീഡിയോയിൽ പറയുന്നു. കൂടാതെ ഇരുചക്രവാഹന യാത്രക്കാരുമായി മത്സരിക്കണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ബസ് ഡ്രൈവിങ്ങും അമിതവേഗവും പാടില്ല. സമയക്രമം പാലികെബിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കൈകാണിച്ചാല്‍ ബസ് നിര്‍ത്തണമെന്നും ഡീസല്‍ ലാഭിക്കുന്ന തരത്തില്‍ ബസ് ഓടിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. നമ്മുടെ റോഡിന്‍റെ പരിമിതികള്‍ പരിഗണിച്ചും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സ്കൂട്ടര്‍ യാത്രക്കാരെ പരിഗണിച്ചുമായിരിക്കണം റോഡിലൂടെ ബസ് ഓടിക്കേണ്ടതെന്നും ഗണേഷ് കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ബ്രീത്ത് അനലൈസര്‍ പരിശോധന തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയിലെ അപകടങ്ങളും മരണ നിരക്കും കുറക്കാനായെന്നും മന്ത്രി വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories