Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
വെബ് ടീം
posted on 03-06-2023
1 min read
bus strike postponed

സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു .പെർമിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാർഥികളുടെ കൺസഷൻ റിപ്പോർട്ട് ജൂൺ 15ന് ശേഷമേ ലഭിക്കുയുള്ളു എന്നതിനാലുമാണ് സമരം മാറ്റിവെക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു. 

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കുക, ഒപ്പം വിദ്യാര്‍ഥികള്‍ക്ക് നൽകുന്ന കൺസെഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories