Share this Article
News Malayalam 24x7
ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു; സബ്‌സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങൾ
വെബ് ടീം
posted on 03-02-2026
1 min read
SABARI COCONUT

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവിൽ 329/- രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റർ ശബരി നോൺ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 309/- രൂപയായി കുറയ്ക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങൾ താഴെ നൽകുന്നു:

തുവരപ്പരിപ്പ്: ഒരു കിലോഗ്രാമിന് 83/- രൂപ.

മല്ലി: അര കിലോഗ്രാമിന് (1/2 kg) 45/- രൂപ.

വെളിച്ചെണ്ണ (സബ്‌സിഡി + നോൺ സബ്‌സിഡി): ഒരു ലിറ്ററിന് 289/- രൂപ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories