ഹിസ്ബുള്ളയ്ക്കെതിരെ നടത്തിയ പേജര്‍, വോക്കി-ടോക്കി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തു. ആക്രമണങ്ങളിലെ പങ്ക് പ്രധാമന്ത്രി ബഞ്ചമിന്‍ നെനതന്യാഹൂ സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബറില്‍ നടന്ന ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സൈനിക- രാഷ്ട്രീയ തലത്തിലുള്ള എതിര്‍പ്പ് അവഗണിച്ചായിരുന്നു പേജര്‍- വാക്കി ടോക്കി ഓപ്പറേഷനുകളും ഹസന്‍ നസറല്ല വധവുമെന്നും നെതന്യാഹുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.