രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. രാഹുലിനെതിരെ കോൺഗ്രസ് തുടക്കത്തിൽ തന്നെ നടപടി എടുത്തു എന്ന് ഷാഫി പറഞ്ഞു. പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായ സൗഹൃദത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നതല്ല . രാഷ്ട്രീയപരമായി മാത്രമാണ് രാഹുലിനെ പിന്തുണച്ചത് എന്നും ഷാഫി കൂട്ടിച്ചേർത്തു.രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രിമിനല്‍ സ്വഭാവം സൂചിപ്പിക്കുന്ന, രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിൽ തുടരുന്ന രാഹുലിന്റെ അറസ്റ്റിനുള്ള വഴി തുറന്നിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.